Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ക്യമ്പയിന്‍
21/12/2016

വൈക്കം: ആശ്രമം സ്‌ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിററിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് ലഹരി ഉപയോഗത്തിന്റെ ദുഷ്യഫലങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. വൈക്കം നഗരത്തെ ലഹരിവിരുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യമ്പ് അംഗങ്ങളും അധ്യാപകരും എല്ലാ വീടുകളും സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നത്. 24 മുതല്‍ 30 വരെ ചാലപ്പറമ്പ് ടി.കെ.എം യു.പി സ്‌ക്കൂളിലാണ് ക്യാമ്പ്. ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍, പ്രോഗ്രാം ഓഫീസര്‍ കെ.എസ് സിന്ധു എന്നിവര്‍ പ്രസംഗിക്കും.