Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് സെമിനാര്‍ നടത്തി
21/12/2016
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത്-സൗത്ത് യൂണിററ് സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം ടൗണ്‍ നോര്‍ത്ത്-സൗത്ത് യൂണിററുകളുടെ സാംസ്‌കാരികവേദിയുടെയും വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. വ്യാപാരഭവനില്‍ നടന്ന സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ കെ.ജി രാജലക്ഷ്മി, എം.അബു എന്നിവര്‍ വിഷയാവതരണം നടത്തി. ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എ.ശിവന്‍കുട്ടി, രാധാ വാസവന്‍, പി.കെ ഓമന, പി.വിജയലക്ഷ്മി, പി.കെ സുകുമാരന്‍ നായര്‍, സി.എന്‍ രഘുനാഥന്‍ നായര്‍, പി.വാസു, എം.ജി സോമനാഥ്, എം.ജെ ജോസഫ്, എ.എന്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.