Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കണ്‍വന്‍ഷന്‍
21/12/2016
എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് ജനകീയ കണ്‍വന്‍ഷന്‍ കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഹാളില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നോട്ടുകള്‍ പിന്‍വലിച്ച് ജനത്തെ ദുരിതത്തിലാഴ്ത്തുകയും, സഹകരണ മേഖലയെ തകര്‍ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ നടത്തുന്ന പഞ്ചായത്തുതല കാല്‍നട ജാഥ വിജയിപ്പിക്കുവാന്‍ എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് ജനകീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 29ന് കാസര്‍കോഡ് മുതല്‍ പാറശാല വരെ തീര്‍ക്കുന്ന മനുഷ്യചങ്ങലയില്‍ പഞ്ചായത്തില്‍ നിന്നും 1000 പ്രവര്‍ത്തകരെ അണിനിരത്തും. കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌ക്കൂളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എ രവീന്ദ്രന്‍, വി.ടി പ്രതാപന്‍, ബി.രാജേന്ദ്രന്‍, എസ്.അരുണ്‍കുമാര്‍, കെ.എസ് വേണുഗോപാല്‍, പി.ജി ജയചന്ദ്രന്‍, തപസ്യ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.