തോമാശ്ലിഹായുടെ കൊച്ചുതിരുനാളിന് കൊടിയേറി
21/12/2016
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലിഹായുടെ കൊച്ചുതിരുനാളിന് വികാരി ഫാ.വര്‍ഗ്ഗീസ് മാമ്പിള്ളി കൊടിയേററുന്നു
വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ വി.തോമാശ്ലിഹായുടെ കൊച്ചുതിരുനാളിന് കൊടിയേറി. ഫാ. വര്‍ഗ്ഗീസ് മാമ്പിള്ളി കൊടിയേററു കര്‍മ്മം നിര്‍വ്വഹിച്ചു. ഫാ.ജിന്റോ പരേപ്പാടന്‍, ഫാ.സിറിയക്ക് മണിപ്പടം, എന്നിവര്‍ കാര്‍മികരായി. തുടര്‍ന്ന്് വിശുദ്ധ കുര്‍ബാന ,നൊവേന, ലദിഞ്ഞ് എന്നിവ നടന്നു.തോമാശ്ലിഹായുടെ ചിത്രം ആലേഖനം ചെയ്ത കൊടി വാദ്യമേളങ്ങളുടെയും പട്ടുകുടകളുടെയും പൊന്‍വെള്ളി കുരിശുകളുടെയും അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണം നടത്തി.ട്രസ്റ്റിമാരായ ജോയി ഇടമനപ്പള്ളി ,സെബാസ്റ്റ്യന്‍ വട്ടക്കട്ടല്, വൈസ്ചെയര്‍മാന്‍ മാത്യു കുന്നത്ത,് പ്രസുദേന്തി ത്രേസ്യാമ്മ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി. 21 ന് തിരുനാള്‍ ആഘോഷിക്കും രാവിലെ 6.15 ന് നടക്കുന്ന തിരുനാള്‍ പാട്ട'് കുര്‍ബാനയ്ക്ക് ഫാ.സണ്ണി കൂവയ്ക്കല്‍ മുഖ്യകാര്‍മികനാകും.