Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണയോഗം നടത്തി.
21/12/2016
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ജയലളിത അനുസ്മരണ യോഗം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിററിയുടെ ഫൗണ്ടറും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ അകാലനിര്യാണത്തില്‍ യൂണിവേഴ്‌സിററിയുടെ വൈക്കം സ്റ്റഡിസെന്ററായ പ്രണവ് യോഗാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന അനുസ്മരണ യോഗം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. കലദര്‍പ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രണവ് യോഗാശ്രമം ഡയറക്ടര്‍ എം പി നാരായണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അഡ്വ. പി ആര്‍ അരവിന്ദാക്ഷമേനോന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ്, വി ശിവദാസ്, നന്ത്യാട്ട് രാധാകൃഷ്ണന്‍, അഡ്വ. ജയപ്രകാശ്, യോഗാചാര്യന്‍ മുരളി, പ്രിന്‍സിപ്പല്‍ ലീല എന്‍ നായര്‍, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.