Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകേണ്ട സാഹചര്യം രാജ്യത്താകെ ഉരുത്തിരിയുകയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍
12/12/2015
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകേണ്ട സാഹചര്യം രാജ്യത്താകെ ഉരുത്തിരിയുകയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍. ജനങ്ങളില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയാണ് നരേന്ദ്രമോദി അധികാരത്തില്‍ വന്നത്. അതെല്ലാം പാഴ്കിനാവുകളായിരുന്നു. കോണ്‍ഗ്രസിനെ കൈവിട്ട കോര്‍പ്പറേററ്് കുത്തകകളാണ് മോദിയെ ഉയര്‍ത്തി കാട്ടിയത്. വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍ ശക്തികള്‍. രാജ്യത്തെ കാര്‍ഷിക മേഖല തകര്‍ന്നടിയുന്നു. കാര്‍ഷിക വിളകള്‍ തീയിട്ടു നശിപ്പിക്കുന്ന ദുരവസ്ഥയിലാണ് വടക്കേ ഇന്‍ഡ്യയിലെ കൃഷിക്കാര്‍. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറുകയാണ്. ഈ വിരുദ്ധമായ കേന്ദ്ര സംസ്ഥാന ഭരണങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണമെന്ന് സി കെ ശശിധരന്‍ പറഞ്ഞു. വൈക്കത്തെ സി പി ഐ അംഗങ്ങളില്‍ നിന്നും സമാഹരിച്ച പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സി കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി എന്‍ രമേശന്‍, ആര്‍ സുശീലന്‍, പി സുഗതന്‍, ജോണ്‍ വി ജോണ്‍, കെ അജിത്ത് എം എല്‍ എ, എം ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.