Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷി വിളവെടുപ്പ് നടത്തി
20/12/2016
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ സൗഹൃദം സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ സൗഹൃദം സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയ്ക്ക് നൂറുമേനി. വര്‍ഷങ്ങളായി തരിശുകിടന്ന പാടശേഖരം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷിയോഗ്യമാക്കിയാണ് കൃഷിയിറക്കിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍, രമാദേവി മനോഹരന്‍, കൃഷി ഓഫീസര്‍ റെയ്ച്ചല്‍, ഓവര്‍സീയര്‍ റോസ്‌ലിന്‍, പി.ഒ വേലായുധന്‍, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.