ചെമ്പ് കത്തോലിക്ക പള്ളിയില്‍ കൊച്ചുതിരുന്നാള്
20/12/2016
വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ കൊച്ചുതിരുന്നാളിന് ഇന്ന് വൈകുന്നേരം 5.30ന് വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളി കൊടിയേററും. തുടര്‍ന്ന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. ഫാ. ജിന്റോ പേരപ്പാടന്‍, ഫാ. സിറിക് മണിപ്പാടം എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.15ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം (ഫാ. സണ്ണി കൂവയ്ക്കല്‍), തുടര്‍ന്ന് പ്രദക്ഷിണം എന്നിവ നടക്കും.