Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം
20/12/2016
ടി.ജെ തോമസ് അനുസ്മരണ സമ്മേളനം വൈക്കത്ത് മുന്‍മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു ടി.ജെ തോമസ് എന്ന് മുന്‍മന്ത്രി കെ.സി ജോസഫ്. അന്തരിച്ച കെ.പി.സി.സി എക്‌സി. അംഗം ടി.ജെ തോമസിന്റെ ഛായാചിത്ര അനാച്ഛാദനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.ജെ തോമസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, അഡ്വ. വി.പി സജീന്ദ്രന്‍ എം.എല്‍.എ, മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, പി.വി പ്രസാദ്, ജെയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, എം.വി മനോജ്, വി.സമ്പത്കുമാര്‍, കെ.ഷഡാനനന്‍ നായര്‍, കെ.പി ശിവജി, പി.എന്‍ ബാബു, ഷേര്‍ലി ജയപ്രകാശ്, മോഹനന്‍ പുതുശ്ശേരി, വി.ബിന്‍സ്, എസ്.സാനു, പി.ശിശുപാലന്‍, എന്‍.ഐ സൈമണ്‍, രമേഷ് പി.ദാസ്, അഡ്വ. പി.വി സുരേന്ദ്രന്‍, പി.ടി സുഭാഷ്, സണ്ണി എബ്രഹാം, സോണി സണ്ണി, ജല്‍ജി വര്‍ഗീസ്, ശ്രീലത ബാലചന്ദ്രന്‍, എം.ടി അനില്‍കുമാര്‍, പി.കെ ഉത്തമന്‍, പി.ഡി രേണുകന്‍, പി.എന്‍ കിഷോര്‍കുമാര്‍, വി.പി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.