Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത കയ്യേററം മൂലം പുഴ തോടായി മാറുന്നു
20/12/2016
അനധികൃത കയ്യേററങ്ങള്‍ വ്യാപകമായ മൂവാററുപുഴയാര്‍

വൈക്കം: അനധികൃത കയ്യേററം മൂവാററുപുഴയാറിന്റെ മുഖ്യ കൈവഴികളിലൊന്നായ വൈക്കപ്രയാര്‍ മുതല്‍ വാഴമന മുട്ടുങ്കല്‍ വരെയുള്ള പുഴയെ തോടാക്കി മാററുന്നു. ദിനംപ്രതി പുഴയില്‍ കുററികള്‍ സ്ഥാപിച്ച് തീരങ്ങളില്‍ താമസിക്കുന്നവര്‍ മണ്ണിട്ട് ഉയര്‍ത്തി കയ്യേറിക്കൊണ്ടിരിക്കുകയാണ്. ആദ്യം പുഴയോടു ചേര്‍ന്നുള്ള തീരത്ത് പരുത്തി കോലുകള്‍ സ്ഥാപിച്ച് ഇതിനെ വളര്‍ത്തി കാടാക്കി മാററുന്നു. ഇതിനു ശേഷമാണ് കയ്യേററം. പുഴയില്‍ കയ്യേററം വ്യാപകമായിട്ടും അധികാരികള്‍ കണ്ടില്ലെന്ന ഭാവം നടിയ്ക്കുന്നു. ഉദയനാപുരം, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള പുഴയുടെ തീരപ്രദേശങ്ങളാണ് വ്യക്തികളുടെ കൈകളില്‍ അമര്‍ന്നുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പുഴയുടെ വീതി ഇപ്പോള്‍ ഗണ്യമായി കുറഞ്ഞു. വടയാര്‍, വാഴമന പാടശേഖരങ്ങളിലേക്ക് വെള്ളമെത്തുന്ന എല്ലാ നാട്ടുതോടുകള്‍ക്കും പുഴയുടെ വീതികുറയുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ത്തന്നെ നാട്ടുതോടുകളിലെല്ലാം നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഈ മേഖലകളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കും പുഴയിലെ കയ്യേററം ഭീഷണിയുയര്‍ത്തുന്നു. പുഴയിലുണ്ടായിരുന്ന പരമ്പരാഗത മത്സ്യസമ്പത്തില്‍ വന്‍ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.