Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് കണ്‍വന്‍ഷന്‍ നടത്തി.
19/12/2016

തലയോലപ്പറമ്പ്: സഹകരണ ബാങ്കുകള്‍ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ ജീവനക്കാരുടെ വൈക്കം താലൂക്ക് കണ്‍വന്‍ഷന്‍ നടത്തി. സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 19ന് ആരംഭിക്കുന്ന ജില്ലാ ജാഥ വിജയിപ്പിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ കേരള കോ-ഓപ്പറേററീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ടി.സി വിനോദ് ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് താലൂക്ക് പ്രസിഡന്റ് എ.ഒ ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.ഇ.സി ജില്ലാ സെക്രട്ടറി എം.ജി ജയന്‍, കെ.സി.ഇ.എഫ് ജില്ലാ സെക്രട്ടറി ജോര്‍ജ്ജ് ഫിലിപ്പ്, ബി.വിജയന്‍, എം.കെ ഹരിദാസന്‍, ആര്‍.ബിജു, പി.കെ സുജിത്ത്കുമാര്‍, കെ.ഒ ജോസ്, മനു സിദ്ദാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.