Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും യോഗവും സംഘടിപ്പിച്ചു.
19/12/2016
സി.പി.എം നേതൃത്വത്തില്‍ വടയാര്‍ പഴംമ്പെട്ടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ കമ്മിററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: റേഷന്‍വിഹിതം വെട്ടിക്കുറച്ചും, സഹകരണ ബാങ്കുകളെ തകര്‍ത്തും കേരളത്തെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ആസൂത്രിത നീക്കത്തിനെതിരെയും, മാവോയിസത്തെ മറയാക്കി സി.പി.എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും വേട്ടയാടാനുള്ള ഗൂഢലക്ഷ്യങ്ങളിലും പ്രതിഷേധിച്ച് വടയാര്‍ പഴംമ്പെട്ടിയില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വി.ജെ റെജി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, വടയാര്‍ ലോക്കല്‍ സെക്രട്ടറി കെ.ബി സുരേന്ദ്രന്‍, സി.എന്‍ സന്തോഷ്, വി.കെ രവി എന്നിവര്‍ പ്രസംഗിച്ചു.