Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ സമരം നടത്തി.
19/12/2016

വൈക്കം: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യൂ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി വൈക്കം നിയോജക മണ്ഡലം കമ്മററിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ സമരം നടത്തി. ജനതാദള്‍(യൂ) സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ആര്‍ മോഹന്‍ദാസ് സമരം ഉദ്ഘാടനം ചെയ്തു. ജനതാദള്‍(യൂ) നിയോജക മണ്ഡലം പ്രസിഡന്റ് എ എ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷീബ മോഹന്‍ദാസ്, അഡ്വ. ഫിറോസ്, നവാസ്, എച്ച് എം എസ് നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.