Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹം സമൂഹത്തിന് നല്കിയ സന്ദേശം
12/12/2015
വൈക്കം സത്യാഗ്രഹത്തിന്റെ 90-ാം വാര്‍ഷിക സമാപനത്തോടനുബന്ധിച്ച് സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററിയുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുന്‍മന്ത്രി മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിക്കുന്നു. കെ അജിത് എം എല്‍ എ, സൊസൈററി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, സുകുമാരന്‍ മൂലേക്കാട്ട്, പി ജി എം നായര്‍ കാരിക്കോട്ട്, ററി വി രാജീവന്‍, മോഹന്‍ ഡി ബാബു എന്നിവര്‍ സമീപം.
വൈക്കം സത്യാഗ്രഹത്തിന്റെ 90-ാം വാര്‍ഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹം സമൂഹത്തിനു നല്കിയ സന്ദേശവും സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററിയുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ആശ്രമം സ്‌ക്കൂളില്‍ മുന്‍മന്ത്രി അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യമനസ്സുകളെ ഒരുമിപ്പിച്ച ഇതിഹാസ സമരമായിരുന്നു വൈക്കം സത്യാഗ്രഹം. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല മനുഷ്യാവകാശങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനു കൂടി വേണ്ടിയുള്ള സമരമായിരുന്നു ഗാന്ധിജിയും, ടി കെ മാധവനും മററു നേതാക്കളും നേതൃത്വം നല്കിയ വൈക്കം സത്യാഗ്രഹം. സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററിയുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മററു സംഘടനകള്‍ക്കു കൂടി മാതൃകയാകട്ടെ എന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു മുന്‍മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. സോഷ്യല്‍ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്റെ അദ്ധ്യക്ഷതയില്‍ കെ അജിത്ത് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ച് എന്‍ എസ് എസ് കേന്ദ്രസമിതി അംഗം പി ജി എം നായര്‍, കെ പി എം എസ് പ്രസിഡന്റ് മുരളി വാഴമന, സമാജ് വാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്, അഡ്വ. പി എം ബേബി, മോഹന്‍ ഡി ബാബു, തിലകമ്മ പ്രേംകുമാര്‍, കെ ററി റെജികുമാര്‍, കെ ഗുപ്തന്‍, ററി വി രാജീവന്‍, പൗഡിക്കോണം വിനോദ് കുമാര്‍, കണ്ണന്‍ മേലോത്ത്, സുകുമാരന്‍ മൂലേക്കാട്ട്, വി സി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു