Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാജനസഭ വൈക്കം താലൂക്ക് സമ്മേളനം ജനുവരി 8ന്
19/12/2016

വൈക്കം: കേരള വേലന്‍ മഹാജനസഭ വൈക്കം താലൂക്ക് സമ്മേളനം ജനുവരി 8ന് രാവിലെ 9ന് വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ സ്മാരക ഹാളില്‍ നടക്കും. പ്രതിനിധി സമ്മേളനം കേരളവേലന്‍ മഹാജന സഭ രക്ഷാധികാരി ഡി എസ് പ്രസാദ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി വി ഷാജില്‍ മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങള്‍ക്കുള്ള പഠനക്ലാസ് സംസ്ഥാന മീഡിയ ചെയര്‍മാന്‍ കെ എം സജീവന്‍ നടത്തും. താലൂക്ക് പ്രസിഡന്റ് കെ ഇ മണിയന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആര്‍ അശോകന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ക്യാഷ് അവാര്‍ഡ് ദാനം നടത്തും. കുടുംബ കോടതി ജഡ്ജി എന്‍ ലീലാമണി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന നേതാക്കളായ ഡി എസ് പ്രസാദ്, പി വി ഷാജില്‍, കെ എം സജീവന്‍, കെ കെ പത്മനാഭന്‍, അഡ്വ. ആശാമോള്‍, ലളിത ശശി, എം ആര്‍ ശാന്ത, കെ കെ സുലോചന, കെ കെ ഉഷ, കെ പി എസ് എസ് താലൂക്ക് പ്രസിഡന്റ് എ എന്‍ ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. കെ വി എം എസ് താലൂക്ക് പ്രസിഡന്റ്‌കെ ഇ മണിയന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആര്‍ അശോകന്‍ സ്വാഗതം ആശംസിക്കും.