പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
19/12/2016
വൈക്കം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് വൈക്കം നിയോജക മണ്ഡലം കമ്മററി ഭാരവാഹികളായി പി എ ഷാജി (പ്രസിഡന്റ്), പി സി സിറിയക്ക്, കെ വൈ രാജന് (വൈസ് പ്രസിഡന്റുമാര്‍) ഇസ്മയേല്‍ (ട്രഷറര്‍), റഷീദ്, മിനി ഡേവിഡ്, എം പി റെജി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഫ്രാന്‍സിസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ജോസഫ്, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജജ് എന്നിവര്‍ പ്രസംഗിച്ചു.