Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോമിത്രം പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം
17/12/2016
വൈക്കം നഗരസഭയും സാമൂഹ്യ സുരക്ഷമിഷനും സംയുക്തമായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയും സാമൂഹിക സുരക്ഷമിഷനും സംയുക്തമായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി 20തോളം ആരോഗ്യ ക്ലിനിക്കുകളും വയോജനക്ലബ്ബുകളും തൊഴില്‍ പരിശീലന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാണ്. സാമൂഹ്യക സുരക്ഷാമിഷന്‍ നടപ്പിലാക്കി വരുന്ന ആശ്വാസ കിരണം, ക്യാന്‍സര്‍ സുരക്ഷ, താലോലം, ശ്രുതിതരംഗം, സ്‌നേഹ സ്പര്‍ശം, സമാശ്വാസം തുടങ്ങി പത്തോളം സഹായ പദ്ധതികളും വയോമിത്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. എസ് എന്‍ ഡി പി ഓഡിറേറാറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ രോഹിണികുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, പി ശശിധരന്‍, ഇന്ദിരാദേവി, കൗണ്‍സിലര്‍ വി വി സത്യന്‍, ഗോപാലകൃഷ്ണന്‍ നായര്‍, ജലജകുമാരി, വത്സലാ ശിവന്‍, സരസിജന്‍ എന്നിവര്‍ പ്രസംഗിച്ചു. വയോമിത്രം കോഡിനേററര്‍ രാജേഷ് പൈ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.