Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുറിഞ്ഞപുഴ പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖല
17/12/2016

വൈക്കം: വൈക്കം - എറണാകുളം റൂട്ടില്‍ നിലവിലുണ്ടായിരുന്ന മുറിഞ്ഞപുഴ പാലം ബലക്ഷയം വന്നപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് പുതുതായി പണിത പാലത്തില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയിരുന്നു. അതുവരെ ഇല്ലാതിരുന്ന ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയത് ജനദ്രോഹ നടപടിയുമായിരുന്നു. ഡിപ്പാര്‍ട്ടുമെന്റിന് ഈ ടോള്‍ പിരിവിലൂടെ കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പല ടോള്‍ പിരിവുകളും നിറുത്തലാക്കി. അവയെക്കാള്‍ ഏറെ യാത്രാ പ്രാധാന്യമുള്ളതും, ടോള്‍ പിരിവ് മൂലം ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്നതും, ഡിപ്പാര്‍ട്ടുമെന്റിന് നേട്ടമില്ലാത്തതും, നിലവിലുണ്ടായിരുന്ന പാലത്തിന് പകരം പണിത പാലത്തിന് അതുവരെ ഇല്ലാതിരുന്ന ടോള്‍ പിരിവ് നടത്തുന്ന അനീതിയുള്ളതും, ഈ പാലമില്ലെങ്കില്‍ മററ് മാര്‍ഗ്ഗം വൈക്കത്തുള്ളവര്‍ക്ക് ഇല്ലാത്തതിനാലും ഈ ടോള്‍ പിരിവ് ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് വൈക്കം മേഖല ആവശ്യപ്പെട്ടു. നടപടി ഉണ്ടാകാത്ത പക്ഷം കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യോഗത്തില്‍ ധാരണയായി. യോഗത്തില്‍ പ്രസിഡന്റ് ജയന്‍ കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.പീററര്‍ കോയിക്കര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളില്‍ പ്രമേയം അവതരിപ്പിച്ചു. സിബി ഉപ്പാണി, ജിജോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.