Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യചങ്ങലയില്‍ പതിനായിരം പേര്‍ അണിനിരക്കും
17/12/2016

വൈക്കം: കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സേശ്ചാതിപത്യപരമായ നടപടി ഓരോ ദിവസം കഴിയും തോറും ജനജീവിതം ദുരിത പൂര്‍ണ്ണമാക്കി ക്കൊണ്ടിരിക്കുന്നു. കാലങ്ങളായി ഗ്രാമീണ ജനങ്ങളുടെ ശ്രമഫലമായി കെട്ടിപ്പടുത്തുകൊണ്ടു വന്ന സഹകരണ സംഘങ്ങളുടെയും അതിലൂടെ കര്‍ഷകരെയും തകര്‍ക്കുന്ന നയസമീപനമാണ് മോഡി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത.് ഇതിനെതിരായി ഇടതുപക്ഷ ജനാധിപത്യ മുന്നണികളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി 29ന് കാസര്‍കോഡ് മുതല്‍ പാറശാല വരെ തീര്‍ക്കുന്ന മനുഷ്യചങ്ങലയില്‍ വൈക്കത്തു നിന്നും പതിനായിരം പേര്‍ അണിനിരക്കുമെന്ന് എല്‍ ഡി എഫ് നിയോജകമണ്ഡലം കമ്മററിയുടെ കണ്‍വീനര്‍ പി സുഗതന്‍ പറഞ്ഞു. ഇതിന്റെ തയ്യാറെടുപ്പിനായി സി പി എം ഏരിയ സെക്രട്ടറി കെ അരുണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എല്‍ ഡി എഫ് കമ്മററിയില്‍ എടുത്ത തീരുമാനമനുസരിച്ച് 20ന് എല്ലാ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചു കൊണ്ടുള്ള ജനകീയ കണ്‍വന്‍ഷനുകള്‍ പഞ്ചായത്തുതലത്തില്‍ സംഘടിപ്പിക്കും. 22ന് പഞ്ചായത്തു തലത്തില്‍ കാല്‍നടപ്രചരണ ജാഥകള്‍ നടത്തും. 27, 28 തീയതികളില്‍ വീടുകള്‍ കയറി സമരസന്ദേശം നല്‍കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ 25-ാം തീയതിക്കകം ബൂത്തുതലത്തില്‍ യോഗം കൂടി വിശദമായി പ്ലാന്‍ ചെയ്യും. യോഗത്തില്‍ കെ ഡി വിശ്വനാഥന്‍, കെ കെ ഗണേശന്‍, ശെല്‍വരാജ്, എം കെ രവീന്ദ്രന്‍, സുനില്‍കുമാര്‍, എം ഡി ബാബുരാജ്, ഇ എന്‍ ദാസപ്പന്‍ എന്നിവര്‍ പങ്കെടുത്തു.