Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോമിത്രം വൈക്കം വാര്‍ഷികം നാളെ (17ന്)
16/12/2016

വൈക്കം: സാമൂഹ്യക്ഷേമ രംഗത്ത് വയോജന പരിപാലനവും സംരക്ഷണവും നടപ്പിലാക്കുന്നതിന് കേരളാ സാമൂഹ്യസുരക്ഷ മിഷനും വൈക്കം നഗരസഭയും സംയുക്തമായി നടപ്പിലാക്കിയ വയോമിത്രം പദ്ധതി നഗരസഭയില്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് വൈക്കം എസ് എന്‍ ഡി പി ഹാളില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കും. 65 വയസ്സിന് മുകളില്‍ പ്രായമായവരെ ഗുണഭോക്താക്കളായി കണ്ടുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മാസത്തില്‍ രണ്ടു തവണ നഗരപ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട 20 കേന്ദ്രങ്ങളില്‍ വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മൊബൈല്‍ ക്ലിനിക്ക് പദ്ധതിയുടെ ഒരു ഘടകമാണ്. വയോമിത്രം കോ-ഓഡിനേററര്‍, ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ജെ പി എച്ച് എന്നും ഉള്‍പ്പെടുന്ന യൂണിററില്‍ അത്യാവശ്യം വേണ്ടുന്ന പരിശോധനകള്‍, ചികിത്സ, മരുന്നുകള്‍ എന്നിവ വരുമാന പരിധിയില്ലാതെ വയോജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. വയോജനങ്ങള്‍ക്ക് ആവശ്യമായി വരുന്ന യാത്ര, ചികിത്സ, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും ഈ പദ്ധതിയെപ്പററി കൂടുതല്‍ മനസ്സിലാക്കുന്നതിനും ഹെല്‍പ്പ് ഡെസ്‌ക്കും വയോമിത്രം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വാര്‍ഡുതലത്തില്‍ രൂപീകരിച്ച വയോജന കൂട്ടായ്മയുടെ പുന:തെരഞ്ഞെടുപ്പും ഇപ്പോള്‍ നടന്നു വരുകയാണ്. വയോജനങ്ങള്‍ക്കായി സ്വയം തൊഴില്‍ പരിശീലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പിലാക്കി വരുന്നു. ഉദ്ഘാടനത്തിന് ശേഷം 'മുതിര്‍ന്ന പൗരന്മാരും ആരോഗ്യസംരക്ഷണവും' എന്ന വിഷയത്തില്‍ വല്ലകം ശ്രീകൃഷ്ണ ആയുര്‍വ്വേദ കേന്ദ്രത്തിലെ ഡോ. വിജിത്ത് ശശിധര്‍ ക്ലാസ് നയിക്കും. വയോജനങ്ങള്‍, അംഗനവാടി-കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.