Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊലപാതക കേസില്‍ അനീഷിന്റെ മൊഴിമാററങ്ങള്‍ പോലീസിനെ കുഴക്കുന്നു
16/12/2016
കൊലചെയ്യപ്പെട്ട മാത്തന്റേതെന്നു കരുതി പോലീസ് കണ്ടെത്തിയ അസ്ഥികള്‍. പിന്നീടിത് മനുഷ്യന്റേതല്ലെന്നു സ്ഥിരീകരിച്ചു.

തലയോലപ്പറമ്പ്: കൊലപാതക കേസില്‍ അനീഷിന്റെ മൊഴിമാററങ്ങള്‍ പോലീസിനെ കുഴക്കുകയാണ്. ബുധനാഴ്ച തുടങ്ങിയ പരിശോധന ഇന്നലെയും തുടര്‍ന്നു. രണ്ടു ദിവസത്തിനുള്ളില്‍ മൂന്നു മുറികള്‍ വെട്ടിപ്പൊളിച്ചു. രണ്ടു മുറികള്‍ ബുധനാഴ്ച പൂര്‍ണമായും കുഴിച്ചിരുന്നു. ഇതിനിടയില്‍ കെട്ടിടത്തിനുസമീപമുള്ള കിണറിന്റ പരിസരം അനീഷ് കാണിച്ചുകൊടുത്തു. ഇവിടെ അതിവേഗം പോലീസ് ജെ.സി.ബി ഉപയോഗിച്ച് താഴ്ത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെ 8.40ഓടെ പോലീസ് സ്ഥലത്തെത്തി. മൂന്നാമത്തെ മുറിയുടെ ഭാഗം അനീഷ് കാണിച്ചുകൊടുത്തു. ഉടന്‍ തന്നെ ഇവിടെ കുഴി കുത്താന്‍ ആരംഭിച്ചു. ഇതിനിടയില്‍ സമീപത്തു തടിച്ചുകൂടിയ ജനക്കൂട്ടം കിണറിനുസമീപത്തുള്ള മണ്‍കൂനയില്‍ അസ്ഥികള്‍ ചിതറി കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സമയം സംഭവസ്ഥലത്തു നിന്നവരുടെയെല്ലാം ആകാംഷ അതിരുവിട്ടു. പോലീസും വലിയ ആവേശത്തിലായി. ഉടന്‍ തന്നെ ഡോക്ടറെത്തി അസ്ഥികള്‍ പരിശോധിച്ചു. പിന്നീട് ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പരിശോധനാഫലം വന്നു; ഇത് മനുഷ്യന്റേതല്ലെന്ന്. ഇതോടെ മന്ദഗതിയിലായ പരിശോധന വീണ്ടും പുരോഗമിച്ചു. എന്നാല്‍ ഇരുള്‍ വീണിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ബഹുനില കെട്ടിടം പണിയാന്‍ മണ്ണെടുത്ത സമയത്ത് അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കാമെന്ന സംശയം വീണ്ടും മുറുകിയിരിക്കുകയാണ്. സ്ഥലത്തെത്തിയ അനീഷിന്റെ മുഖഭാവം മ്ലാനത നിറഞ്ഞതായിരുന്നു. ഇവിടെ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് അനീഷ് പോലീസിനോട് തറപ്പിച്ചു പറഞ്ഞതായാണ് അറിയുന്നത്. വരുംദിവസങ്ങളില്‍ അന്വേഷണം ഏതുദിശയിലേക്ക് തിരിക്കണമെന്ന കാര്യത്തില്‍ പോലീസ് ആശയക്കുഴപ്പത്തിലാണ്.