Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടാനയെ വെടിവെച്ചുവെന്ന കേസില്‍ പിടികിട്ടാപ്പുള്ളി പോലീസ് പിടിയില്‍
16/12/2016
നെബു

വൈക്കം: കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ബത്തേരി നാലാം മൈലില്‍ കാട്ടാനയെ വെടിവെച്ചുവെന്ന കേസില്‍ പിടികിട്ടാപ്പുള്ളി പോലീസ് പിടിയില്‍. വയനാട്, പുല്‍പ്പള്ളി, വേലവം കോതകടപ്പുഴ വീട്ടില്‍ നെബു(37)വിനെയാണ് വൈക്കം എസ്.ഐ സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ചെയ്തത്. പ്രതിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. റിസോര്‍ട്ട് ഉടമ പുല്‍പ്പള്ളി ഷാജിയെയും മററ് രണ്ടുപേരെയും നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസിലെ മറെറാരു പ്രതിയെക്കൂടി കിട്ടാനുണ്ട്. നെബുവിന്റെ ഭാര്യവീടായ തലയോലപ്പറമ്പ് കരിപ്പാടത്ത് വീട്ടുകാരുമായുള്ള കുടുംബകേസ് സംബന്ധിച്ച് വൈക്കം കോടതിയില്‍ എത്തിയപ്പോള്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് നെബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വന്യജീവി കേന്ദ്രത്തില്‍ കടന്നകയറി കാട്ടാനയെ വെടിവെച്ചുകൊന്നുവെന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുററമാണിതെന്ന് പോലീസ് പറഞ്ഞു.