Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വമത പ്രാര്‍ത്ഥന ഇന്ന്
16/12/2016

തലയോലപ്പറമ്പ്: പഞ്ചായത്തില്‍ ദുരന്തങ്ങളും അപകടങ്ങളും തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരം ആറിന് സെന്റ് ജോര്‍ജ്ജ് പള്ളിക്കുമുന്നില്‍ സര്‍വമത പ്രാര്‍ത്ഥന നടക്കും. പള്ളി വികാരി ഫാ. ജോണ്‍ പുതുവ, തന്ത്രി മനയത്താററ് ചന്ദ്രശേഖരന്‍ നമ്പൂതിരി, തലയോലപ്പറമ്പ് മുഹ്‌യിദ്ദീന്‍ പള്ളി ഇമാം അബ്ദുല്‍ റഹിം മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍ എന്നിവയുടെ പാരായണം നടക്കും.