Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലലയില്‍ സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു.
16/12/2016

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനായി സഹകരണ വകുപ്പ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഉല്ലലയില്‍ സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരകസ്‌ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അധ്യക്ഷത വഹിച്ചു. ഉല്ലല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, മിഥുന്‍ ലാല്‍, പി.ആര്‍ ശശി, കെ.ബാലന്‍, പി.ജെ നാരായണന്‍ നമ്പൂതിരി, സി.ആര്‍ പ്രകാശന്‍, എസ്.ദേവരാജന്‍, കെ.കുട്ടപ്പന്‍, പി.കുട്ടപ്പന്‍, മായാ ദേവാനന്ദ്, പ്രസന്ന, വിജയമ്മ എന്നിവര്‍ പ്രസംഗിച്ചു.