Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരത്തിന് ഐക്യദാര്‍ഢ്യം
16/12/2016

വൈക്കം: ജപ്പാന്‍ കുടിവെള്ള പൈപ്പ് മാററി സ്ഥാപിക്കാന്‍ ടോള്‍ ചുങ്കം റോഡ് വീണ്ടും വെട്ടിപ്പൊളിക്കാനുള്ള നീക്കത്തിനെതിരെ സമരപ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ജനകീയ സമരസമിതിക്ക് ജനതാദള്‍ (എസ്) വൈക്കം നിയോജകമണ്ഡലം കമ്മിററി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗുണനിലവാരം കുറഞ്ഞ പൈപ്പുസ്ഥാപിച്ച് ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങളുന്നയിച്ച് മണ്ഡലം പ്രസിഡന്റ് കെ.കെ രാജുവിന്റെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചതായി സെക്രട്ടറി കെ.എന്‍ സുരേഷ് അറിയിച്ചു.