Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതീക്ഷയററ് മാത്തന്റെ കുടുംബം
15/12/2016
മാത്തന്റെ മകള്‍ നൈസി.

തലയോലപ്പറമ്പ്: പ്രിയപ്പെട്ട പപ്പ തിരികെ വരുമെന്ന മാത്തന്റെ ഭാര്യയുടെയും മൂന്നുപെണ്‍മക്കളുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതായിരുന്നു മാത്തന്റെ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍. പപ്പയെ കാണാതായതോടെ ആകെ തകര്‍ന്ന കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ തളര്‍ത്തിയിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.എഫ്.ഇയില്‍ നിന്നുമെത്തുന്ന നോട്ടീസുകള്‍ ഇവര്‍ക്കമുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തിയിരുന്നത്. ഈ സമയത്ത് മൂത്തമകള്‍ നൈസിയാണ് മാതാവിനെയും രണ്ട് സഹോദരിമാരെയും സ്വാന്തനിപ്പിച്ചിരുന്നത്. പപ്പ തിരിച്ചത്തുമെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും പറഞ്ഞ് നൈസി കുടുംബാംഗങ്ങളെ മുഴുവന്‍ ആശ്വസിപ്പിക്കുമായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് രണ്ടു വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ചു നിന്ന കൂട്ടുകാരിയുടെ ഭര്‍ത്താവിന് സൗജന്യമായി തന്റെ വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായി നൈസി നാടിന്റെ ആദരവേറ്റു വാങ്ങിയിരുന്നു. ഈ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പപ്പ മരണപ്പെട്ടെന്ന വാര്‍ത്ത അവരുടെ കാതുകളില്‍ മുഴങ്ങുന്നത്. എറണാകുളത്തു ഒരുമിച്ചു ജോലി ചെയ്തിരുന്ന കിഴക്കമ്പലത്തുള്ള സുഹൃത്ത് റെജിയുടെ ഭര്‍ത്താവ് ജോണി(48)നാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും നൈസി തന്റെ വൃക്ക നല്‍കിയത്. ഇരു വൃക്കകളും തകരാറിലായ കൂട്ടുകാരിയുടെ കുടുംബത്തിന്റെ വിഷമസ്ഥിതി മനസിലാക്കിയ നൈസി വൃക്ക ദാനം ചെയ്യാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് നൈസിയുടെ വൃക്ക ദാനം അറിഞ്ഞിരുന്നത്. ഇനിയൊരിക്കലും പപ്പ മടങ്ങി വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ കുടുംബാംഗങ്ങള്‍ ഏറെ പണിപ്പെട്ടപ്പോഴും താങ്ങായത് നൈസി തന്നെയായിരുന്നു. പപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന അനീഷില്‍ നിന്ന് ഇതുപോലൊരു സംഭവം ഉണ്ടാകുമെന്ന് നൈസി സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പപ്പയുടെ സമ്പാദ്യത്തിന്റെ ഏറിയപങ്കും ഇനിയും പലരില്‍ നിന്നും തിരികെ കിട്ടാനുണ്ട്. ഇതെല്ലാം ആരുടെ കൈവശമെന്നാണെന്നു പോലും ഇവര്‍ക്കറിയില്ല. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നത് നൈസിയ്ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.