Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ അദ്ധ്യാപക സംഗമവും ശില്പശാലയും സംഘടിപ്പിക്കും.
15/12/2016

വൈക്കം: കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേററ് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ 28ന് വൈക്കത്ത് യോഗ അദ്ധ്യാപക സംഗമവും ശില്പശാലയും സംഘടിപ്പിക്കും. യോഗ പരിശീലനം തൊഴിലായി സ്വീകരിച്ചിരിക്കുന്നവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും മാറി വരുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി യോഗപരിശീലനം സുഗമമാക്കുന്നതിനും വേണ്ടിയാണ് കൂട്ടായ്മയും ശില്‍പശാലയും സംഘടിപ്പിക്കുന്നത്. യോഗ അദ്ധ്യാപക സംഘിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് അക്ഷയ ലേണിംഗ് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 25ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50പേര്‍ക്കാണ് പരിശീലനം. ശില്പശാലയോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ യോഗ സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അന്വേഷണങ്ങള്‍ക്ക് 9847128126, 04829 233519 എന്ന നമ്പരില്‍ ബന്ധപ്പെടുക.