Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ഫെറിയില്‍ സോളാര്‍ ബോട്ട് കന്നിയാത്രയ്ക്ക് ഒരുങ്ങുന്നു
14/12/2016
വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസിനൊരുങ്ങുന്ന സോളാര്‍ ബോട്ട്.

വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലപാതയില്‍ സര്‍വീസ് നടത്തുന്നതിനായി സൗരോര്‍ജ്ജ ബോട്ട് ഒരുങ്ങുന്നു. വൈക്കം-തവണക്കടവ് ഫെറിയിലാണ് സോളാര്‍ ബോട്ടിന്റെ കന്നിയാത്ര. ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആദ്യ സോളാര്‍ ബോട്ടാണ് വൈക്കത്തേക്ക് അനുവദിച്ചിരിക്കുന്നത്. ബോട്ടിന്റെ നിര്‍മാണം ജലഗതാഗത വകുപ്പിന്റെ യാര്‍ഡില്‍ പൂര്‍ത്തിയായി. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ സര്‍വീസ് ആരംഭിക്കും. വൈക്കം മുതല്‍ തവണക്കടവ് വരെ സര്‍വീസ് നടത്താനാണ് ഇന്‍ഡ്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് വകുപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോട്ടിന്റെ നിര്‍മാണം. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഇല്ലെന്ന സവിശേഷതയും ഇതിനുണ്ട്. ഫ്രാന്‍സിലെ ആള്‍ട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് സോളാര്‍ ബോട്ട് നിര്‍മിച്ചത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം അയണ്‍ ബാറ്ററികളുമാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. 20 മീററര്‍ നീളവും ഏഴ് മീററര്‍ വീതിയുമുള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. അരൂരിലെ ജലഗതാഗത വകുപ്പിന്റെ യാര്‍ഡിനുസമീപമുള്ള കായലില്‍ ബോട്ട് പരീക്ഷണഓട്ടവും നടത്തി. സോളാര്‍ ബോട്ട് നിര്‍മാണത്തിന് രണ്ട് വര്‍ഷത്തോളം വേണ്ടിവന്നു. വിപുലമായ സ്വാഗതസംഘം രൂപീകരിച്ചശേഷം ഉദ്ഘാടന തീയതി തീരുമാനിക്കുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു. വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുവാനുള്ള പുതിയ എ.സി സൂപ്പര്‍ ഫാസ്റ്റ് ബോട്ടിന്റെ നിര്‍മാണവും പുരോഗമിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു.