Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
14/12/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ നടത്തിയ ട്രെയിനിംഗ് പ്രോഗ്രാം ആന്ധ്രാപ്രദേശ് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് സി.വി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നായര്‍ സര്‍വീസ് സൊസൈററിയുടെ ആഹ്വാനപ്രകാരം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിനായുള്ള ട്രെയിനിംഗ് പ്രോഗ്രാം എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ നടന്നു. എന്‍.എസ്.എസ് മനുഷ്യവിഭവശേഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ക്കും എച്ച്.ആര്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമായി പരിശീലനപരിപാടി സംഘടിപ്പിച്ചത്. യൂണിയന്റെ 97 കരയോഗങ്ങളില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ആന്ധ്രാപ്രദേശ് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് സി.വി ചന്ദ്രമോഹന്‍ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മധു, സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.ജി രാജേന്ദ്രന്‍, എച്ച്.ആര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.ശിവദാസ്, എം.എസ്.എസ്.എസ് പ്രസിഡന്റ്എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.