Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍കാര്‍ഡ് അപേക്ഷകര്‍ ഹാജരാകണം
14/12/2016

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 186, 189 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ നാളെ രാവിലെ 10.30നും, 188-ാം നമ്പര്‍ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെയും, ടി.വി പുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും ഹിയറിംഗ് ലഭിക്കാത്ത, സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം നാല് വരെയും മതിയായ രേഖകള്‍ സഹിതം ടി.വി പുരം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

കടുത്തുരുത്തി: ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടും ഹിയറിംഗ് ലഭിക്കാത്ത സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെയും, മാഞ്ഞൂര്‍, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടതും ഹിയറിംഗ് ലഭിക്കാത്ത, സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയും മതിയായ രേഖകള്‍ സഹിതം കടുത്തുരുത്തി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

മുളക്കുളം: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 103, 104 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെയും, 94-ാം നമ്പര്‍ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെയും, മുളക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും ഹിയറിംഗ് ലഭിക്കാത്ത, സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം നാല് വരെയും മതിയായ രേഖകള്‍ സഹിതം മുളക്കുളം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.