Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവാചകസ്മരണകളുമായി നബിദിനാഘോഷം
13/12/2016
ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലി.

വൈക്കം : മുഹമ്മദ് നബിയുടെ 1491ാം ജന്മദിനം താലൂക്കിലെ സലഫി മസ്ജിദുകള്‍ ഒഴികെയുള്ള മുസ്‌ലിം ജമാഅത്തുകളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പള്ളികള്‍ മൗലീദ് പാരായണം ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളാല്‍ ഭക്തിസാന്ദ്രമായിരുന്നു. പള്ളികളില്‍ അന്നദാനം, പായസം വിതരണം, പ്രത്യേക പ്രാര്‍ത്ഥനകള്‍, ഘോഷയാത്ര എന്നിവ നടന്നു. മദ്രറ കുട്ടികളുടെ ഇസ്‌ലാമിക കലാമത്സരങ്ങളും നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. വൈക്കം, തലയോലപ്പറമ്പ്, വെച്ചൂര്‍, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവന്‍തുരുത്ത്, കരിപ്പാടം, മണകുന്നം, വെള്ളൂര്‍, ഇറുമ്പയം, മാന്നാര്‍പൂഴിക്കോല്‍ തുടങ്ങിയ മുസ്‌ലിം ജമാഅത്തുകളിലെല്ലാം നബിദിന ഘോഷയാത്ര നടത്തി. വിവിധ മതനേതാക്കള്‍ ഘോഷയാത്രക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍പള്ളി ജമാഅത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹന്‍, മനയത്താററുമന ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്, സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ, ആചാര്യ എ.വി അശോകന്‍ ശിവഗിരി മഠം, അബ്ദുള്‍ റഹിം മുസ്‌ലിയാര്‍ പട്ടാമ്പി, അസ്ഹറൂദ്ദീന്‍ നിസാമി, മുഹമ്മദ് റഫീഖ് ബാഖവി, ഹംസ സഖാഫി, അബ്ബാസ് പി.ഐ അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമ്മാനദാനവും സര്‍ട്ടിഫിക്കററ് വിതരണവും നടത്തി. ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിയ്ക്ക് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ബാഖവി, അസി. ഇമാമുമാരായ ബഷീര്‍ മുസ്‌ലിയാര്‍, യൂസുഫ് റഹ്മാനി, മഹല്ല് കമ്മിററി പ്രസിഡന്റ് വി.എം റഹിം, സെക്രട്ടറി നിയാസ് ഇസ്മയില്‍, നൗഷാദ് അല്‍ഫിയ, നൗഫല്‍ തെക്കുംകോവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.