Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.
13/12/2016

തലയോലപ്പറമ്പ്: പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ് കേരളത്തെ അപമാനിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും നടപടിക്കെതിരെ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ബ്രഹ്മമംഗലം ലോക്കല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ ബ്രഹ്മമംഗലത്ത് നടന്ന പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.സി ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി കെ.ശെല്‍വരാജ്, ഏരിയ കമ്മിററി അംഗങ്ങളായ കെ.വിജയന്‍, എ.പി ജയന്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.ആര്‍ സുഗുതന്‍, ജിഥിന്‍ ബോസ് എന്നിവര്‍ പ്രസംഗിച്ചു. കല്ലുകുത്താംകടവില്‍നിന്നും ആരംഭിച്ച പ്രകടനത്തിന് എം.ടി ഷാജി, വി.എസ് ദിലീപ്, വി.സി സാബു, കെ.പി പ്രീയേഷ്, കെ.കെ രാഘവന്‍, എ.എന്‍ രവി, എം.പി അശോകന്‍, ടി.ഷിജു, അഡ്വ. ജി.ഷീബ, സീനാ ബിജു, ഇ.പി വേണുഗോപാല്‍, ലതാ ബൈജു എന്നിവര്‍ നേതൃത്വം നല്‍കി. തലയോലപ്പറമ്പ് പഞ്ചായത്തില്‍ പൊതി, ആശുപത്രികവല, വഴിയമ്പലം, കുറുന്തറ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സി.പി.എം ലോക്കല്‍ സെക്രട്ടറി എ.പത്രോസ്, പി.ആര്‍ ബാലകൃഷ്ണന്‍, പി.ജി പീറ്റര്‍, സരീഷ് പാപ്പന്‍, പി.പി കലേശന്‍, സുഭാഷ്, കെ.പി ഉണ്ണി, പി.സി പീററര്‍, അനന്തു ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഏരിയാ കമ്മിററി അംഗം ടി.ബി മോഹനന്‍, ലോക്കല്‍ സെക്രട്ടറി ടി.വി രാജന്‍, സി.എം രാധാകൃഷ്ണന്‍, പി.എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.