Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിതരണം ചെയ്തു.
12/12/2015
ജില്ലയിലെ റോഡ് സുരക്ഷ സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബാനറുകളും നീക്കം ചെയ്തുതുടങ്ങി. താലൂക്കിലെ പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നതും അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതുമായ ബോര്‍ഡുകളും ബാനറുകളുമാണ് നീക്കം ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്നലെ നഗരസഭ പരിധിയില്‍ ബോട്ട്‌ജെട്ടി മുതല്‍ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട വരെ നിരത്തുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സുകളും ബാനറുകളും പൂര്‍ണമായും എടുത്തുമാററി. താലൂക്ക് പരിധിയിലെ മററ് പ്രധാന നിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബാനറുകളും 14ന് മുന്‍പായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഇത്തരത്തില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
DETAILED NEWS
വിതരണം ചെയ്തു.
12/12/2015
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം കുലശേഖരമംഗലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു
മൃഗസംരക്ഷണ വകുപ്പ് സ്‌ക്കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന വീട്ടുമുററത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. വിതരണോദ്ഘാടനം കുലശേഖരമംഗലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രി വെറററിനറി സര്‍ജന്‍ ഡോ. മിനി ജോസഫ്, കെ.ബി രമ, കെ.എസ് വേണുഗോപാല്‍, ബിന്ദു പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.