Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും നഗരസഭാ കൗണ്‍സിലിലേക്ക്
11/11/2015
വൈക്കം പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയും വൈക്കം നഗരസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി ശശിധരന്‍ നഗരസഭ 4-ാം വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലില്‍ എത്തിയത്. സി പി ഐ (എം) ഏരിയാ കമ്മററി അംഗവും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ ജെ യൂ) മുന്‍മേഖലാ പ്രസിഡന്റുമാണ് ശശിധരന്‍. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്‍ അനില്‍ബിശ്വാസ് 20-ാം വാര്‍ഡില്‍ നിന്നുമാണ് നഗരസഭ കൗണ്‍സിലില്‍ എത്തിയത്. സി പി ഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറിയും കേരളപത്രപ്രവര്‍ത്തകയൂണിയന്‍ (കെ ജെ യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അനില്‍.