Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്കരോഗ നിര്‍ണയ ക്യാമ്പും സെമിനാറും
13/12/2016

തലയോലപ്പറമ്പ് : റോട്ടറി ക്ലബ്ബ് തലയോലപ്പറമ്പ് യൂണിററിന്റെയും സെന്റ് ജോര്‍ജ്ജ് പാരീഷ് ഫാമിലി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി. ക്യാമ്പില്‍ 236 പേര്‍ രജിസ്റ്റര്‍ ചെയ്ത് രോഗനിര്‍ണ്ണയം നടത്തി. ബോധവല്‍ക്കരണ സെമിനാര്‍ ഫാ. ജോണ്‍ പുതുവ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ലാലു ജോസഫ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി പി.എസ് ഷിജോ , ടി.ആര്‍ സന്തോഷ്, അഡ്വ. ശ്രീകാന്ത്, വര്‍ഗീസ് ഉണ്ണിയാടന്‍, അഡ്വ. ആന്റണി കളമ്പുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു.