Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍കാര്‍ഡ് അപേക്ഷകര്‍ ഹാജരാകണം
13/12/2016

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 181, 182 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ നാളെ രാവിലെ 10.30നും, 213-ാം നമ്പര്‍ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഉച്ചക്ക് 1.30 മുതല്‍ മൂന്ന് വരെയും, ഹിയറിംഗില്‍ പങ്കെടുക്കാത്ത, ടി.വി പുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം നാല് വരെയും മതിയായ രേഖകള്‍ സഹിതം ടി.വി പുരം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

തലയാഴം: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 173, 176, 179 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ നാളെ രാവിലെ 10.30നും, ഹിയറിംഗില്‍ പങ്കെടുക്കാത്ത, തലയാഴം പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയും മതിയായ രേഖകള്‍ സഹിതം തലയാഴം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

മറവന്‍തുരുത്ത്: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 44, 46, 215 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ നാളെ രാവിലെ 10.30നും, 45, 48 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഉച്ചക്ക് 1.30 മുതല്‍ മൂന്ന് വരെയും, ഹിയറിംഗ് ലഭിക്കാത്ത, മറവന്‍തുരുത്ത് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം നാല് വരെയും മതിയായ രേഖകള്‍ സഹിതം മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

വെള്ളൂര്‍: ഗ്രാമപഞ്ചായത്തിലെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളതും, ഹിയറിംഗ് ലഭിക്കാത്ത, മററുള്ള പഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ മതിയായ രേഖകള്‍ സഹിതം വെള്ളൂര്‍ പഞ്ചായത്തില്‍ ഹാജരാകണം.

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപപഞ്ചായത്തുകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ നാളെ ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം നാല് വരെ മതിയായ രേഖകള്‍ സഹിതം തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.