Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോളേജും തീയറററും ചരിത്രനഗരിക്ക്് അനിവാര്യം
12/12/2016
അടഞ്ഞുകിടക്കുന്ന വൈക്കത്തെ ഒരു സിനിമാശാല.

വൈക്കം: വികസനമുരടിപ്പില്‍ കാലങ്ങളായി നട്ടംതിരിയുന്ന ചരിത്രനഗരിക്ക് അനിവാര്യമായി വേണ്ടതെന്തെന്ന് പുതുതലമുറയോട് ചോദിച്ചാല്‍ അവര്‍ക്ക് പറയാനുണ്ട് ഒരുപിടി കാര്യങ്ങള്‍. കോളേജും തീയറററുമാണ് അവര്‍ ആദ്യം ആവശ്യപ്പെടുന്നത്. നഗരത്തില്‍ മൂന്ന് തീയറററകളാണുണ്ടായിരുന്നത്. ഒരെണ്ണം പച്ചക്കറിത്തൈകളുടെ ഉല്‍പാദനകേന്ദ്രമായി മാറിയപ്പോള്‍ മറെറാന്ന് പൂട്ടിക്കിടക്കുകയാണ്. ഒരെണ്ണം പൊളിച്ചുമാററി. തലയോലപ്പറമ്പില്‍ ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്‌സ് തീയറററും നൈസുമാണ് സിനിമ പ്രേമികളുടെ ഏക ആശ്രയം. വൈക്കത്തുണ്ടായിരുന്ന 'കൊട്ടകകള്‍' എല്ലാം നഷ്ടം കൊണ്ടാണ് പൂട്ടിയത്. ചരിത്ര പാരമ്പര്യമുള്ള ടൗണില്‍ അത്യാവശ്യം വേണ്ടത് ഉന്നത പഠനത്തിനുള്ള ഒരു സൗകര്യമാണ്. ടൗണില്‍ നിന്നും കിലോമീറററുകള്‍ അകലെയുള്ള ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ തലയോലപ്പറമ്പിലും കീഴൂരിലും പ്രവര്‍ത്തിക്കുന്ന രണ്ട് കോളേജുകളും, ഉല്ലലയിലെ കൊതവറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോളേജുമാണ് നിയോജക മണ്ഡലത്തിലെ രണ്ടു കോളേജുകള്‍. ടൗണിന് സമീപം സ്വാശ്രയ കോളേജ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആരവം മുഴങ്ങിക്കേള്‍ക്കുന്നില്ല. വൈക്കത്തുനിന്നും കായല്‍ കടന്നാല്‍ ചേര്‍ത്തലയിലും ആലപ്പുഴയിലും നിറയെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടെയാണ് വൈക്കത്തിന്റെ പിന്നോക്കാവസ്ഥ തെളിഞ്ഞു നില്‍ക്കുന്നത്. പുതുതലമുറ ഇതില്‍ കടുത്ത നിരാശയിലാണ്. ടൗണില്‍ ശക്തമായ സാന്നിധ്യമുള്ള ജാതി സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇതിനു പരിഹാരമുണ്ടാക്കാന്‍ എളുപ്പം സാധിക്കും. മണ്ഡലത്തിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ടൗണിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ കൂടുതല്‍ വലയുന്നത്. ചരിത്രപ്രാധാന്യമുള്ള നഗരത്തില്‍ സര്‍ക്കാരിന്റെതായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും എത്തിനോക്കിയിട്ടില്ല. ഐ.ടി.ഐ, പോളി ടെക്‌നിക്, ടെക്‌നിക്കല്‍ സ്‌ക്കൂളുകള്‍ എന്നിവയെല്ലാം സമീപമണ്ഡലങ്ങളിലെത്തുമ്പോള്‍ വൈക്കത്ത് ഒന്നും തന്നെയില്ല. ഈ പ്രശ്‌നത്തിനു അടിയന്തിര പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ അനിവാര്യമാണ്. സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എം.പി., എം.എല്‍.എ. ത്രിതല പഞ്ചായത്തുകള്‍, നഗരസഭ എന്നിവര്‍ക്കു കഴിയണം. ജാതി സംഘടനകളുടെ ആരോഗ്യപരമായ മത്സരം ഇവിടേയും വേണമെന്നാണ് പുതു തലമുറയുടെ ആവശ്യം. അതേസമയം സംസ്ഥാന ചലച്ചിത്ര വികനസ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ പുതിയ മള്‍ട്ടിപ്ലക്‌സ് തീയററര്‍ നഗരത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത് പുതുതലമുറയ്ക്ക് പ്രതീക്ഷയേകുന്നുണ്ട്. സ്ഥലപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. സിനിമാശാലയും, ഒരു കോളേജും വരുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറുമെന്ന് പുതുതലമുറ ഒരേ സ്വരത്തില്‍ പറയുന്നു. സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവുമായ പി.കൃഷ്ണപിള്ളയുടെ നാമദേയത്തില്‍ നഗരസഭ പ്രദേശത്ത് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് അനുവദിക്കണമെന്ന് കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യം രൂപീകരിച്ച എട്ട് നഗരസഭകളില്‍ ഒന്നാണ് സത്യഗ്രഹ ഭൂമിയായ വൈക്കം. ഇവിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. ഈ സാഹചര്യത്തില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകമായി കോളേജ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ഐകകണ്‌ഠേന ആവശ്യപ്പെട്ടു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരനാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ പിന്താങ്ങി.