Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമര സഹായസമിതി രൂപീകരിച്ചു.
12/12/2016
എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തലയോലപ്പറമ്പില്‍ നടന്ന സമര സഹായസമിതി രൂപീകരണം സിപിഎം ജില്ലാ സെക്രട്ടറിയററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചയ്യുന്നു.

തലയോലപ്പറമ്പ്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമര സഹായസമിതി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ തലയോലപ്പറമ്പ് യു.പി സ്‌കൂളില്‍ നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, ജില്ലാ കമ്മിററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, കെ.എ അപ്പച്ചന്‍, ടി.ബി മോഹനന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, കെ.ഡി വിശ്വനാധന്‍, കലാ മങ്ങാട്ട്, വി.ടി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. സമരസഹായ സമിതി ചെയര്‍മാനായി അഡ്വ. പി.പി സിബിച്ചനെയും കണ്‍വീനറായി കെ. ശെല്‍വരാജിനെയും തെരഞ്ഞെടുത്തു.