Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജെ തോമസ് ചാരിററബിള്‍ സൊസൈററിയുടെ ഉദ്ഘാടനം 21ന്
12/12/2016

വൈക്കം: കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായിരുന്ന അന്തരിച്ച ടി.ജെ തോമസിന്റെ സ്മരണാര്‍ത്ഥമുള്ള ടി.ജെ തോമസ് ചാരിററബിള്‍ സൊസൈററിയുടെ ഉദ്ഘാടനം 21ന് വൈകുന്നേരം 4.30ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വൈക്കം വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ചികിത്സാ സഹായവിതരണവും നടത്തും. ടി.ജെ തോമസിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നു രൂപം നല്‍കിയതാണ് സൊസൈറ്റി. മോഹന്‍ ഡി.ബാബു (ചെയര്‍മാന്‍), അബ്ദുല്‍ സലാം റാവുത്തര്‍ (വൈസ് ചെയര്‍മാന്‍), അയ്യേരി സോമന്‍ (ജനറല്‍ സെക്രട്ടറി), മോഹനന്‍ പുതുശ്ശേരി (ട്രഷറര്‍), അക്കരപ്പാടം ശശി, ബി.അനില്‍കുമാര്‍, ആര്‍.ചന്ദ്രസേനന്‍, ലീലാമ്മ തോമസ്, മാത്യു മണിപ്പാടം, പി.രഘുവരന്‍, സണ്ണി എബ്രഹാം (എക്‌സി. അംഗങ്ങള്‍) എന്നിവരാണ് സൊസൈററിക്ക് നേതൃത്വം നല്‍കുന്നത്.