വിവാഹപൂര്‍വ കൗണ്‍സിലിംഗ്
12/12/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ യുവതീയുവാക്കള്‍ക്കായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി. എച്ച്.ആര് സെന്റര്‍ ഹാളില്‍ യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഇ.എന്‍ ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.പ്രസാദ്, പി.കെ കൃഷ്ണന്‍കുട്ടി നായര്‍, എം.ഗോപാലകൃഷ്ണന്, അഡ്വ. എ.ശ്രീകല എന്നിവര്‍ സന്നിഹിതരായിരുന്നു.