Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ പരിശീലനം
12/12/2016

വെക്കം: ഗാന്ധി സോദരിസമാജം, പ്രണവ് യോഗാശ്രമം, ശിവാനന്ദ യോഗാശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യോഗ പരിശീലന ക്ലാസ് 24ന് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം രാവിലെ 10.30ന് വിവേകാനന്ദ യോഗാശ്രമം മഠാധിപതി യോഗ ശിരോമണി സ്വാമി സച്ചിദാനന്ദ സരസ്വതി നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാദര്‍പ്പണം രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ആര്‍.സോമശേഖരന്‍, ബ്രഹ്മകുമാരി ഗീത, വി.ശിവദാസ്, ജോസ് ടി.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 23ന് മുന്‍പായി വൈക്കം ഗാന്ധി സ്മൃതിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.