Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശോധന ക്യാമ്പ് നടത്തി.
12/12/2016
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധന മെഡിക്കല്‍ ക്യാമ്പ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റോട്ടറി ഹാളില്‍ ചെവി, മൂക്ക്, തൊണ്ട, ശ്രവണശക്തി തുടങ്ങിയവയുടെ പരിശോധന ക്യാമ്പ് നടത്തി. ഡോ. നൗഷാദ് ഇ എന്‍ ററി ഹോസ്പിററല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനന്ദന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ സ്വാഗതവും, സന്തോഷ് കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ക്യാമ്പില്‍ പങ്കെടുത്ത 222 പേരില്‍ നിന്നും 39 പേരുടെ ശ്രവണശക്തി പരിശോധന നടത്തുകയും 15 പേരെ ശസ്ത്രക്രിയ നടത്തുന്നതിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. വൈക്കം താലൂക്കിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. അസോസിയേഷന്‍ കമ്മററി അംഗങ്ങളായ സുരേഷ് മുത്തുച്ചിപ്പി, മോഹനന്‍ ററി കെ, സുനില്‍ കുമാര്‍, സുരേഷ് കുമാര്‍, നന്ദുലാല്‍, വിനോദ് പാരിക്കപ്പള്ളി, അംബിക ദിലീപ്, അച്ചാമ്മ സുകുമാരന്‍, ദിനേശന്‍, അലക്‌സാണ്ടര്‍, മോഹനന്‍, കെ ഹരീഷ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.