Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിയറിംഗിന് ഹാജരാകണം
12/12/2016

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 161, 164, 167 എന്നീ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്ന് രാവിലെ 10.30നും 165,166 എന്നീ റേഷന്‍ കടകളില്‍ ഉള്‍പ്പെട്ടവരും ഹിയറിംഗ് ലഭിക്കാത്ത വെച്ചൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപ പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഉച്ചയ്ക്ക് 1.30നും മതിയായ രേഖകള്‍ സഹിതം വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്.

ഉദയനാപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 27, 34 എന്നീ റേഷന്‍കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്ന് രാവിലെ 10.30നും ഹിയറിംഗ് ലഭിക്കാത്ത ഉദയനാപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപ പഞ്ചായത്തുകളിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ മതിയായ രേഖകള്‍ സഹിതം ഇന്ന് ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണിവരെ ഉദയനാപുരം പഞ്ചായത്ത് കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്.

ചെമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 56, 216 എന്നീ റേഷന്‍കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്ന് രാവിലെ 10.30 മുതല്‍ 1 മണി വരെ ചെമ്പ് സെന്റ് തോമസ് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ഹാജരാകേണ്ടതാണ്. 71-ാം നമ്പര്‍ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്ന് 2 മുതല്‍ 3 വരെയും ഹിയറിംഗ് ലഭിക്കാത്ത ചെമ്പ് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ട് സമീപ പഞ്ചായത്തുകളിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ വാങ്ങുന്നവര്‍ ഇന്ന് 3 മണി മുതല്‍ 5 മണി വരെ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കുന്നതിന് ചെമ്പ് പഞ്ചായത്ത് കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്.