പരിശീലനം നല്കുന്നു
12/12/2015
വീട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ കേക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിയന്‍ പഠനകേന്ദ്രവും സ്വദേശി ഗ്രാമവികസനകേന്ദ്രവും സംയുക്തമായി വിവിധതരം കേക്കുകള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നല്കുന്നു. 19നും 20നും രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെയാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്ട്ടിഫിക്കററ് നല്‍കും. പങ്കെടുക്കുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വദേശി മേഖലാ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 04829 225797, 9495965765.