Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി.അനില്‍കുമാര്‍ വിജയിച്ചു
10/12/2016
ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍.

വൈക്കം: കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്ന് പുറത്തുപോയിട്ടും ടി.വി പുരത്ത് പിണക്കം മറന്ന് ഒരുമിച്ചത് യു.ഡി.എഫിന് നേട്ടമായി. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി.അനില്‍കുമാര്‍ ആറിനെതിരെ ഏഴ് വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പിയുടെ ഒരു അംഗം തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ധാരണപ്രകാരം ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിനാണ് പ്രസിഡന്റ് പദം. പിന്നീടുള്ള രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസും അവസാനത്തെ ഒരു വര്‍ഷം വീണ്ടും കോണ്‍ഗ്രസിനു ലഭിക്കും. കോണ്‍ഗ്രസിലെ ടി.എസ് സെബാസ്റ്റ്യന്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസ് എന്തുനിലപാട് എടുക്കുമെന്ന ആശങ്ക നിലനിന്നെങ്കിലും ഇതിനെയെല്ലാം തകിടംമറിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ശ്രുതി പരന്നിരുന്നു. പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ സി.പി.എം നാല്, സി.പി.ഐ രണ്ട്, യു.ഡി.എഫില്‍ കോണ്‍ഗ്രസ് നാല്, കേരള കോണ്‍ഗ്രസ് മൂന്ന്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വൈസ് പ്രസിഡന്റ് സ്ഥാനത്തിനു മാററമില്ല.