മല്ലി കക്കാ വാരി നശിപ്പിക്കുന്നതായി പരാതി.
10/12/2016
വൈക്കം: വേമ്പനാട്ടു കായലില്‍ നിന്നും വളര്‍ച്ചയെത്തിയ കക്കാ വാരി എടുക്കുന്നതിനുപകരം മല്ലി കക്കാ ആകുമ്പോള്‍ തന്നെ വാരി നശിപ്പിക്കുന്നതായി പരാതി. മല്ലികക്കാ വളര്‍ത്തി എടുക്കുന്നതിനു കായലിലും മററ് ജലാശയങ്ങളിലും നിക്ഷേപിക്കുന്നതിനു മാത്രമേ വാരി എടുക്കാന്‍ പാടുള്ളൂ എന്നുനിയമം ഉള്ളപ്പോള്‍ മല്ലികക്കാ വാരി വില്‍ക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് ഓഫീസിനുമുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചതായി മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍.സി സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി പി.എന്‍ കിഷോര്‍കുമാര്‍, കെ.വി പ്രകാശന്, കെ.ആര് അശോകന് എന്നിവര്‍ അറിയിച്ചു.