Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതകേരളം പദ്ധതിക്ക് തുടക്കമായി.
10/12/2016
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരള മിഷന്റെ ടി.വി പുരം പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ടി.അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഹരിതകേരള മിഷന്റെ ടി.വി പുരം പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ടി.അനില്‍കുമാര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ തരിശുനിലങ്ങളും ഭൂമിയും കൃഷിയോഗ്യമാക്കും. പ്രദേശത്തെ മുഴുവന്‍ ജലസ്രോതസ്സുകളും സംരക്ഷിച്ച് നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജീനാ തോമസ് അധ്യക്ഷത വഹിച്ചു. ടി.എസ് സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ ആന്റണി, എസ്.ബിജു, ഷീലാ സുരേശന്‍, കവിത റെജി, അനിയമ്മ അശോകന്‍, സന്ധ്യ അശോകന്‍, രാഖി സജേഷ്, ഗീതാ ജോഷി, കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയ, പഞ്ചായത്ത് സെക്രട്ടറി ഉഷ, കൃഷി അസിസ്റ്റന്റ് സലിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹരിതകേരളം പദ്ധതിക്ക് തുടക്കമായി. ജൈവപച്ചക്കറികൃഷിയുടെ വിത്ത് നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌ക്കൂള്‍ ലീഡര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വാര്‍ഡ് മെമ്പര്‍ കെ.ബി രമ, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എം രമ, ഹെഡ്മിസ്ട്രസ്സ് പി.ആര്‍ സീന, പി.ടി.എ പ്രസിഡന്റ് പി.കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ഹരിതകേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, എ.സുജാത, ഷൈലാ ബീവി, രമാദേവി, വിജയശ്രീ, ജിജിമോള്‍, വി.എസ് ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.