Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ഹരിതകേരളം പദ്ധതിക്ക് വ്യത്യസ്തമായ തുടക്കം.
10/12/2016

വൈക്കം: വയനാട്ടിലെ പ്രശസ്തനായ 'വിത്തച്ഛനില്‍' നിന്നും സംഭരിച്ച പ്രത്യേകയിനം തടപയര്‍ വിത്ത് പാകികൊണ്ട് തലയാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ഹരിതകേരളം പദ്ധതിക്ക് വ്യത്യസ്തമായ തുടക്കം. വാര്‍ഡ്‌മെമ്പര്‍, തലയാഴം കൃഷി ഓഫീസര്‍, മുതിര്‍ന്ന കര്‍ഷകനായ ചേരിക്കത്തറ പത്മനാഭന്‍, തോട്ടകം സഹകരണ ബാങ്ക് പ്രസിഡന്റ്, സി ഡി എസ്, എ ഡി എസ് ഭാരവാഹികള്‍, തൊഴിലുറപ്പ് മേററുമാര്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ ഒരുമിച്ചു ചേര്‍ന്നാണ് വിത്ത് വിതച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്നു നടന്ന യോഗം തോട്ടകം സഹകരണ ബാങ്ക് പ്രസിഡന്റും ജൈവകര്‍ഷകനുമായ കെ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡുമെമ്പര്‍ പി എസ് മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ അരുണ്‍കുമാര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍ പി മിനി, സി ഡി എസ് മെമ്പര്‍ രജിമോള്‍, എ ഡി എസ് പ്രസിഡന്റ് മിനി മധു, സെക്രട്ടറി രാജീവ് വെള്ളാംപാക്കല്‍, എം എസ് ശിവജി, പി ഒ ഔസേഫ്, കേശവന്‍, ശോഭന പ്രസന്നന്‍, തിലകമ്മ, രാധാഗോപി, ലീല കേശവന്‍, അജിതബാബു എന്നിവര്‍ പ്രസംഗിച്ചു.