ഓരുമുട്ടുകള്‍ അടിയന്തിരമായി സ്ഥാപിക്കണം
10/12/2016
വൈക്കം: തലയാഴം പഞ്ചായത്തിലെയും സമീപപ്രദേശത്തെയും ഓരുമുട്ടുകള്‍ അടിയന്തിരമായി സ്ഥാപിക്കുകയും തണ്ണീര്‍മുക്കം-കരിയാര്‍ ഷട്ടറുകള്‍ താഴ്ത്തുകയും ചെയ്യുന്നതിന് അവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) തലയാഴം കമ്മററി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പറപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ്, എന്‍ സോമന്, ഷാജി, ഷാജി എസ്തപാന്‍, റെജി, പ്രകാശന്, ജോമോന്, ഷിബു എന്നിവര്‍ പ്രസംഗിച്ചു.