Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫയര്‍‌സ്റ്റേഷന്‍ വളപ്പിലെ പൊതുകിണറും പരിസരവും ശുചീകരിച്ചു.
09/12/2016

വൈക്കം: നഗരസഭയുടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 9-ാം വാര്‍ഡില്‍ ഫയര്‍‌സ്റ്റേഷന്‍ വളപ്പിലെ പൊതുകിണറും പരിസരവും ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഗോപി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡു വികസന സമിതി കണ്‍വീനര്‍ എന്‍ മോഹനന്‍, അയല്‍സഭ പ്രസിഡന്റ് പി സോമന്‍പിള്ള, പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.